SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

ഗ്ലോബൽ സ്‌കിൽ ചലഞ്ചിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിക്ക് സ്വർണം

vishnu-priya

കോട്ടയം: ഓസ്‌ട്രേലിയയിൽ നടന്ന ഗ്ലോബൽ സ്‌കിൽ ചലഞ്ച് 2026ൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി വിഷ്ണുപ്രിയ സുനിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിഭാഗത്തിൽ സ്വർണമെഡൽ നേടി. ചികിത്സാരീതികളിലെ മികവാണ് വിഷ്ണുപ്രിയയെ നേട്ടത്തിലേക്ക് എത്തിച്ചത്. സെപ്തംബറിൽ ചൈനയിൽ നടക്കുന്ന വേൾഡ് സ്‌കിൽ ചലഞ്ചിലേക്കും യോഗ്യത നേടി.കിടങ്ങൂർ സ്വദേശിയും ഡൽഹി മലയാളിയുമായ വിഷ്ണുപ്രിയ ഡൽഹിയിലെ ഹോളി ഫാമിലി കോളേജ് ഒഫ് നഴ്‌സിംഗിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയാണ്. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കെ.ആർ സുനിൽകുമാറിന്റെയും ഡൽഹി എയിംസിലെ നഴ്‌സിംഗ് ഇൻ ചാർജ്ജായ സാലു സുനിലിന്റെയും മകളാണ്. യദുകൃഷ്ണ സുനിൽ സഹോദരനാണ്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ സംഘം മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MALAYALI NURSING STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL