SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.26 AM IST

ഡി.ബി കോളേജിൽ ബഷീർ അനുസ്മരണം

shamla

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ പുതുക്കി തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ്. ബഷീറിന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് മലയാള വിഭാഗവും ഗവേഷണ കേന്ദ്രവും റീഡിങ് ക്ലബും ചേർന്ന് സംഘടിപ്പിച്ച 'വെളിച്ചത്തിനെന്തൊരു വെളിച്ചം' അനുസ്മരണ പരിപാടി കടുത്തുരുത്തി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക ഡോ.യു.ഷംല ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി.മഞ്ജു അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.എസ്.അർച്ചന, ഡോ.അപർണ.എസ് കുമാർ, ഡോ.ജി.രമ്യ എന്നിവർ പ്രസംഗിച്ചു. ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAIKOM MUHAMMAD BASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL