
ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കുന്നതിന് സർക്കാരിന് ശുപാർശ നൽകാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത വിനു ജോബ് എം.എൽ.എ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകി. സർക്കാരിന്റെ 200 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് വിഭാഗം അടിയന്തരമായി പ്രവർത്തനസജ്ജമാക്കുമെന്നും അറിയിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ കെ.എം നെജിയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ചാക്കോ, ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അനിൽകുമാർ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |