മുക്കം: യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. അഷ്‌റഫ്, പി. യുനുസ് പുത്തലത്ത്, പി.എം സുബൈർ ബാബു, നിഷാദ് വീച്ചി, വി.എൻ ഷുഹൈബ്, സത്യൻ മുണ്ടയിൽ, എം.എ സൗദ, മജീദ് പുതുക്കുടി, തനുദേവ് കൂടംപൊയിൽ, കെ. ശ്രീനിവാസൻ, നടുക്കണ്ടി അബൂബക്കർ, ബഷീർ പി. സി, ഗഫൂർ ഊരാളി പ്രസംഗിച്ചു.ബൂത്ത് 164 കുമാരനെല്ലൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സമാൻ ചാലുളി, ജനറൽ കൺവീനർ പി എം സുബൈർ ബാബു എന്നിവർ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |