കൊടുവള്ളി: യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച നിയോജക മണ്ഡലം വനിതാ നേതൃസംഗമം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഷരീഫ കണ്ണാടിപൊയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.കെ. ഫിറോസ്, എ.അരവിന്ദൻ, സറീന ഹസീബ്, പി.ടി.എം. ഷറഫുന്നിസ, അംബിക മംഗലത്ത്, കെ.ബാലാമണി, കെ.സരസ്വതി, എം.എം. രാധാമണി, ചിന്നമ്മ , സഫീന ഷമീർ , സി.പി. ലൈല, സൂപ്പർ സൗദ, റസീന സിയാലി, സഫിയ മുഹമ്മദ്, ഖദീജ സത്താർ, സലീന സിദ്ധീഖലി, യു.പി. നഫീസ എന്നിവർ പ്രസംഗിച്ചു. സിന്ധു മോഹൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |