SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

ജനറൽ ബോഡി യോഗം

photo
കൊല്ലം ചിറ വടക്ക് ഭാഗത്തെ റോഡ് തകർന്നനിലയിൽ

കൊയിലാണ്ടി: കൊല്ലംചിറയുടെ ചുറ്റുമുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് കൊല്ലംചിറ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന വഴിയാണിത്. ഈ റോഡിലൂടെയാണ് പാറപ്പള്ളിയിലേക്ക് തീർത്ഥാടകർ പോകാറ്. കൊട്ടിയൂർ തീർത്ഥാടന കാലത്തെ തീർത്ഥാടകർക്കും എറെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരും. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കൊയിലാണ്ടി നഗരസഭയോട് കൊല്ലംചിറ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ഇ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മീത്തൽ അജയകുമാർ, എസ്.കെ ബിന്ദു മാധവൻ, കെ.കെ ഗിരീഷ്, ലൂന ശ്രീധരൻ, റീത്ത എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL