SignIn
Kerala Kaumudi Online
Saturday, 16 May 2026 4.56 AM IST

കെ.വി.വി.ഇ.എസ് സമ്മേളനം

photo
വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ഉള്ളിയേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പ്രസിഡന്റ് പി. കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ.എം ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് സുമേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഖാദർ മാതപ്പളളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജൻ കാന്തപുരം ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി ഗിരീഷ് ഗാലക്സി, കെ പി സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രവർത്തകസമിതി അംഗം വി.കെ കാദർ സ്വാഗതവും ജംഷീദ് ഉണ്ണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.മധുസൂദനൻ (പ്രസിഡന്റ്), വി.എസ്. സുമേഷ് (സെക്രട്ടറി) ടി. പി. മജീദ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL