കൊയിലാണ്ടി: ഇന്ത്യൻ റെയിൽവേയിൽ നിയമന നിരോധനം നടപ്പാക്കി 30,000 ത്തോളം വരുന്ന വിവിധ തസ്തികകൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി അഡ്വ : പി ഗവാസ് ആവശ്യപ്പെട്ടു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെകട്ടറി പി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ അഡ്വ. സുനിൽ മോഹൻ, സി. സുന്ദരൻ , പി.സുരേഷ് ബാബു, യു . സതീശൻ , സദാനന്ദൻ സി.പി., ടി. എം. ശശി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ സ്വാഗതവും വി.വി. മാധവൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |