SignIn
Kerala Kaumudi Online
Saturday, 16 May 2026 4.54 AM IST

മഴക്കാലപൂർവ ശുചീകരണം അവലോകന യോഗം

edavaka
എടവക പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം മുന്നൊരുക്ക പ്രവർത്തനങ്ങൾ പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി:എടവക പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. യോഗം പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. മൺസൂൺ ആരംഭിക്കുന്നതിനു മുമ്പായി പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കൊതുക് നശീകരണം, പകർച്ചവ്യാധികൾ തടയുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് വാർഡ് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ എന്നിവർക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി.

ചെയർമാൻമാരായ ലീല ബാലൻ, വിനോദ് തോട്ടത്തിൽ, സുബൈദ തോക്കൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഡോ.അഞ്ജു , എച്ച്.ഐമാരായ അനീഷ്, മനീഷ എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL