SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.52 AM IST

ഡ്രോൺ ടെക്നോളജി ശിൽപ്പശാല

kdy2-
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ ഐ ലാബിൽ നടന്നഡ്രോൺ ടെക്നോളജി ശില്പശാലയിൽ പങ്കെടുത്ത് നിർമ്മിച്ച ഡ്രോണുമായി വിദ്യാർഥികൾ

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ ഐ ലാബിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രണ്ടുദിവസത്തെ ഡ്രോൺ ടെക്നോളജി ശിൽപ്പശാല സംഘടിപ്പിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.വി.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ സമാപനം കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.കെ.എ. ഖാദർ കുട്ടികൾ തയ്യാറാക്കിയ ഡ്രോൺ പറത്തിക്കൊണ്ട് നിർവഹിച്ചു. വാർഡ് കൗൺസിലർ ഷബ്ന സുനീർ, ബഷീർ ,മുഹമ്മദ് സവാദ്, പി.റീഷ, ഫിർദോസ് ബാനു , കെ.മുഹമ്മദ് , ഷംസീറ അബ്ദുറഹ്മാൻ, ഗോപകുമാർ, മുഹമ്മദ് മുസ്തഫ പ്രസംഗിച്ചു. മുസമ്മിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL