കൊയിലാണ്ടി: പത്ത് അദ്ധ്യാപകർക്ക് പ്രചോദക ജീവിത പുരസ്കാരം നൽകി ആദരിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സറീന ട്രസ്റ്റ് ചെയർമാനും മുൻ കൊളീജിയറ്റ് ഡപ്യൂട്ടി ഡയറക്ടറുമായ പ്രഫ. പി.പി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.എം.പ്രഭാകരൻ , എം.ജി ബൽരാജ് , പി .എം.സജിനി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയരായ കെ.കെ. ബാലൻ, പി.സുധാകരൻ, സോമൻ വായനാരി, കെ. എ. ഇന്ദിര, നടേരി ദാമോദരൻ, എം.എം.ചന്ദ്രൻ, രാജൻ പഴങ്കാവിൽ, കെ.കെ.നാരായണൻ, ഷംസുദ്ദീൻ, ശ്രീനിവാസൻ എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് “സന്ധ്യാതാരകേ…” എന്ന സംഗീത പരിപാടിയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |