മേപ്പയ്യൂർ: കരുവോട്ചിറയിലെ വെള്ളക്കുഴിയിൽ അബദ്ധത്തിൽ വീണ് അപകടനിലയിലെത്തിയ യുവാവിനെ സാഹസികമായി രക്ഷിച്ച യുവാക്കളെ ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു , കഴിഞ്ഞ ദിവസമാണ് കയനമുറ്റത്ത് സൂരജ് കരുവോട്ട് ചിറയിലെ വെള്ളക്കുഴിയിൽ പെട്ടത്, ഇത് ശ്രദ്ധയിൽപ്പെട്ട എടച്ചേരിക്കണ്ടി അമൽജിത്തും, കണിയാറക്കൽ അബിനും ചേർന്ന് സൂരജിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു, ക്ഷേത്രത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഇരുവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എടയിലാട്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, സത്യൻ മേലത്ത് , ദേവദാസ് മേനോളി , മധു പുഴയരികത്ത് ,സത്യൻ തേവറാട് ,സുമജ ഷാജി ,കെ.എം ജയമോഹൻ ,കെ കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |