കൊടുവള്ളി: കൊടുവള്ളി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി നഗരസഭാപരിധിയിലെ പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത നൂറ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ പുതിയ ലോഗോ കിഷോർ കെ ജോസ് പ്രകാശനം ചെയ്തു. പി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പി.സി.ഹബീബ് തമ്പി, വി.കെ. അബ്ദുഹാജി, പി.ഗിരീഷ് കുമാർ, സി.പി .അബ്ദുൽ റസാക്ക്, നവാസ് ഈർപ്പോണ, പി.കെ. മനോജ് കുമാർ, കെ .പി . അശോകൻ, ടി.കെ.പി . അബൂബക്കർ, കെ.കെ. ആലി, പി.സി . ജമാൽ, പി.സി. വാസു, വി .ടി .അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |