മുക്കം: അങ്കണവാടി അദ്ധ്യാപിക (വർക്കർ)മാരുടെയും സഹായികളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരുടെ സംഘടനയായ വിമൻസ് എംപവറിംഗ് ഫോറം (ഡബ്ല്യിയു.ഇ.എഫ്) സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. അങ്കണവാടി പ്രവർത്തകരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം സമയബന്ധിതമായി അതത് മാസങ്ങളിൽ നൽകുക,സേവന-വേതന ചട്ടങ്ങൾ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിമൻസ് എംപവറിംഗ് ഫോറം പ്രസിഡന്റ് സി.കെ സാവിത്രി, സെക്രട്ടറി ജുബൈദത്ത് ബീവി, ട്രഷറർ മുംതാസ് ബീഗം, വൈസ് പ്രസിഡന്റ് എം. ഷെറീന എം,, ജോയിന്റ് സെക്രട്ടറി എസ് ശ്രീദേവി , സുബദ, ആമിന ബീവി, സബീറ, പ്രിയ എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |