കോഴിക്കോട്: മോദി സർക്കാർ സമഗ്രമേഖലയെയും സ്പർശിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കുന്നതെന്ന് സി. സദാനനന്ദൻ എംപി. ബി.ജെ.പിയുടെ നവ ഭാരത് സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് വർഷത്തെ നരേന്ദ്രമോദി സർക്കാർ ഭരണം നാടിന്റെ സമഗ്രപുരോഗതിക്ക് കാരണമായി. ജനക്ഷേമത്തിലൂന്നിയ നടപടികളിലൂടെ 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയതുൾപ്പെടെ നേട്ടങ്ങൾ കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി പ്രകാശ്ബാബു അദ്ധ്യക്ഷനായി. സംസ്ഥാനത്തെ മികച്ച കൗൺസിലർക്കുള്ള റോട്ടറി ക്ലബ് പുരസ്‌കാരത്തിന് അർഹയായ സബിത പറയേരിയെ ആദരിച്ചു. ദേശീയ കൗൺസിൽ അംഗം കെ.പി ശ്രീശൻ, ഒ.നിധീഷ്, നവ്യ ഹരിദാസ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |