കടലുണ്ടി: കടലുണ്ടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ 'നവ മിഴികൾ' മാഗസിന്റെ പ്രകാശനം കഥാകൃത്ത് പി.കെ പാറക്കടവ് നിർവഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരെയും മാഗസിൻ കമ്മിറ്റി അംഗങ്ങളെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേശ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.രമേശൻ, അനൂപ് എം, സജിത പൂക്കാടൻ, എ ഇ ഒ മുഹമ്മദ് റഷീദ്, ബി.പി.സി സുവർണ ചന്ദ്രോത്ത്, ബിനീഷ്, സി.പി. വത്സല, കെ.അജിത്ത്, എം.പവിത്രൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |