SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.19 AM IST

22 ദിവസം 49 പേർക്ക് രോഗം പേടിക്കണം, ഷിഗെല്ലയെ

shigella
ഷിഗെല്ല

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം ഈ മാസം 22 വരെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലക്കുളത്തൂരിലെ നാല് വയസുകാരിയും മാവൂരിലെ 54-കാരിയുമാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ജില്ലയിൽ പ്രതിദിനം ശരാശരി മൂന്ന് പേർക്ക് വീതം രോഗം സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പെരുവയൽ, ആയഞ്ചേരി, മങ്ങാട്, തിരുവമ്പാടി, പുതിയാപ്പ, കൊളത്തറ, മൂടാടി, തിരുവങ്ങൂർ, കോടഞ്ചേരി, വളയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച പലരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും ഷിഗെല്ല രോഗം പകരുന്നത്. അതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

ശ്രദ്ധിക്കണേ...

ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തിയ ബാക്ടീരിയ ആമാശയത്തിന്റെ പ്രവർത്തനത്തെ മോശമാക്കുകയും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. വയറിളക്കമാണ് ആദ്യ ലക്ഷണം.

വ്യാപനം ഇതിലൂടെ

1.ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം

2.രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പയർ മാറ്റുന്നതിലൂടെ

3.രോഗിയെ പരിചരിക്കുന്നതിലൂടെയും അടുത്തിടപെടുന്നതിലൂടേയും

4.രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ

5. തടാകങ്ങൾ, നീന്തൽക്കുളങ്ങൾ മുതലായവയിലെ വെള്ളത്തിലൂടെ

 പ്രതിരോധം ശക്തം; വീടുതോറും സർവേ

ഷി​ഗെ​ല്ല,​ ​ഡെ​ങ്കി​പ്പ​നി​ ​തു​ട​ങ്ങി​യ​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജി​ത​മാ​ക്കി.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 11,006​ ​വീ​ടു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്തു​ക​യും​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​യ്തു.​ ​ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​നാ​യി​ 3,479​ ​കി​ണ​റു​ക​ൾ​ ​ക്ലോ​റി​നേ​ഷ​നും​ 939​ ​കു​ടി​വെ​ള്ള​ ​സ്രോ​ത​സ്സു​ക​ൾ​ ​സൂ​പ്പ​ർ​ ​ക്ലോ​റി​നേ​ഷ​നും​ ​ന​ട​ത്തി.​ 172​ ​സാ​മ്പി​ളു​ക​ൾ​ ​ക്ലോ​റോ​സ്‌​കോ​പ്പ് ​ഉ​പ​യോ​ഗി​ച്ച് ​പ​രി​ശോ​ധി​ക്കു​ക​യും​ 55​ ​സാ​മ്പി​ളു​ക​ൾ​ ​ലാ​ബ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കു​ക​യും​ ​ചെ​യ്തു.​ ​കു​ട്ടി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ ​സു​ര​ക്ഷ​യ്ക്കാ​യി​ 164​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലും​ 100​ ​സ്‌​കൂ​ളു​ക​ളി​ലും​ ​പ്ര​ത്യേ​ക​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​ഡെ​ങ്കി​പ്പ​നി​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 13,033​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി.

'ജനങ്ങൾ വ്യക്തി ശുചിത്വം പാലിക്കുകയും ചുറ്രുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. രോഗം വന്നാൽ സ്വയ ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണണം

-രാജേഷ് അഡീഷണൽ ഡി.എം.ഒ

വ​യ​നാ​ട്ടി​ൽ​ ​ശ​മ​ന​മാ​യി,​ ​പ​ക്ഷെ ആ​ശ​ങ്ക​യൊ​ഴി​യു​ന്നി​ല്ല

എ​ൻ.​എ.​സ​തീ​ശ്

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​കോ​ളി​യാ​ടി​ ​എ.​യു.​പി​ ​സ്കൂ​ളി​ലെ​ ​കു​ട്ടി​ക​ൾ​ ​ഷി​ഗെ​ല്ല​ ​രോ​ഗ​ല​ക്ഷ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​കൂ​ട്ട​ത്തോ​ടെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യി​ട്ട് ​മൂ​ന്നാ​ഴ്ച​ ​പി​ന്നി​ട്ടു.​ ​രോ​ഗം​ ​പി​ടി​പെ​ട്ട​വ​ർ​ക്കെ​ല്ലാം​ ​ഭേ​ദ​മാ​യ​ങ്കി​ലും​ ​ഒ​റ്റ​പ്പെ​ട്ട​ ​കേ​സു​ക​ൾ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​കു​ട്ടി​ക​ളി​ൽ​ ​രോ​ഗ​ ​ല​ക്ഷ​ണം​ ​കാ​ണ​പ്പെ​ട്ട​ ​സ്കൂ​ളും,​ ​ഈ​ ​കു​ട്ടി​ക​ളു​മാ​യി​ ​സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​ ​മ​റ്റ് ​സ്കൂ​ളു​ക​ളും​ ​ക​ഴി​ഞ്ഞ​ 21​ ​വ​രെ​ ​അ​ട​ച്ചി​ട്ടി​രു​ന്ന​ത് ​തി​ങ്ക​ളാ​ഴ്ച​ ​തു​റ​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ഷി​ഗെ​ല്ല​ ​രോ​ഗ​ബാ​ധ​യെ​ ​തു​ട​ന്ന് ​ജ​ന​ങ്ങ​ളി​ലു​ണ്ടാ​യ​ ​ആ​ശ​ങ്ക​ ​ഇ​പ്പോ​ഴും​ ​ഒ​ഴി​യു​ന്നി​ല്ല.​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​രോ​ഗം​ ​പി​ടി​പെ​ട്ടാ​ലും​ ​അ​ത് ​ഷി​ഗെ​ല്ല​യാ​ണ​ന്ന​ ​സം​ശ​യ​മാ​ണ് ​ജ​ന​ങ്ങ​ളി​ൽ.
ഷി​ഗെ​ല്ല​യു​ടെ​ ​ആ​ദ്യ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തി​യ​ ​കോ​ളി​യാ​ടി​ ​സ്കൂ​ൾ​ ​തി​ങ്ക​ളാ​ഴ്ച​യാ​ണ് ​തു​റ​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സ്കൂ​ളി​ലെ​ത്തി​യ​ ​ഒ​രു​ ​കു​ട്ടി​ക്ക് ​നേ​രി​യ​ ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ​ ​അ​ത് ​ഷി​ഗെ​ല്ല​യാ​ണെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ടാ​യി.​ ​എ​ന്താ​യാ​ലും​ ​കു​ട്ടി​യെ​ ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ഉ​ട​ൻ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ​ആ​ശ​ങ്ക​പ്പെ​ടെ​ണ്ട​ ​ഒ​രു​ ​സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്നും​ ​കു​ട്ടി​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
ഷി​ഗെ​ല്ല​ ​രോ​ഗ​ ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്ന് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ന​ഗ​ര​സ​ഭാ​ ​പ​രി​ധി​യി​ലെ​യും​ ,​നെ​ന്മേ​നി​ ,​ ​നൂ​ൽ​പ്പു​ഴ,​അ​മ്പ​ല​വ​യ​ൽ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും​ ​സ്കൂ​ളു​ക​ളാ​ണ് ​ആ​ഴ്ച​ക​ളാ​യി​ ​അ​ട​ച്ചി​ട്ടി​രു​ന്ന​ത്.​ ​ഇ​താ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വീ​ണ്ടും​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.​ ​കു​ട്ടി​ക​ൾ​ ​പ​തി​വു​പോ​ലെ​ ​സ്കൂ​ളി​ലെ​ത്താ​ൻ​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ,​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂ​ലം​ ​കു​ട്ടി​ക​ളി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​മ​റ്റ് ​അ​സ്വ​സ്ഥ​ത​ക​ളെ​ല്ലാം​ ​ഷി​ഗെ​ല്ല​ ​രോ​ഗ​മാ​ണെ​ന്ന​ ​ആ​ശ​ങ്ക​യാ​ണ് ​പ​ല​രി​ലും​ ​കാ​ണു​ന്ന​ത്.​ ​ചി​ല​ർ​ ​ഈ​ ​ആ​ശ​ങ്ക​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​വ​ഴി​ ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​തോ​ടെ​ ​പ​ല​ ​ര​ക്ഷി​താ​ക്ക​ളും​ ​ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL