കുന്ദമംഗലം: തായ് ലന്റിൽ നടന്ന ഏഷ്യൻ വോളിബോൾ അണ്ടർ 18 വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയ കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ശ്രീവർണ്ണിതയ്ക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ പി വസന്തരാജ് ഉപഹാരങ്ങൾ നൽകി. പി.ടി.എ പ്രസിഡന്റ് ടി പി നിധീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഒ.കല, പ്രധാനാദ്ധ്യാപകൻ എം പ്രവീൺ, സി യൂസഫ്, കെ കെ പ്രജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. വോളിബോൾ പരിശീലകരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |