SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

കോഴിത്തീറ്റ വിലയിൽ പൊള്ളി കോഴിയിറച്ചി -300

11
വിൽപ്പനക്കായ് വെച്ചിരിക്കുന്ന കോഴികൾ

കൽപ്പറ്റ: വയനാട് ജില്ലയിൽ കോഴിയിറച്ചി വില ദിനംപ്രതി കൂടിയതോടെ ഇറച്ചിക്കറി കൂട്ടാൻ ഇനി ലോൺ എടുക്കേണ്ടി വരും!. 200 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇന്നലെ ഒറ്റയടിക്ക് 300 രൂപയോളമെത്തി. കോഴിത്തീറ്റയ്ക്ക് വൻ തോതിൽ വില വർദ്ധിച്ചതാലാണ് കോഴിയിറച്ചിക്കും വില കൂടാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ 50 കിലോ വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2200 വരെ വിലയായി. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേയ്ക്ക് ഇറച്ചിക്കോഴികൾ കൂടുതലായി എത്തുന്നത്. അടിക്കടിയുണ്ടാകുന്ന വില വർദ്ധന ഹോട്ടൽ മേഖലയ്ക്കും വലിയ തിരിച്ചടിയായി. ഒരാഴ്ച കൊണ്ട് കോഴിഇറച്ചിയ്ക്ക് 70 രൂപയിൽ അധികം വില വർദ്ധന ഉണ്ടായതോടെ ഭക്ഷണ മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയിലാണ് ഹോട്ടലുകൾ. വീടുകളിലേക്ക് ചിക്കൻ വാങ്ങുന്നവർക്കും വിലക്കയറ്റം ഇരുട്ടടിയായിട്ടുണ്ട്. ഇറച്ചിയ്ക്ക് പുറമെ മുട്ട വിലയുംകുതിക്കുകയാണ്. 5.30 മുതൽ 6 വരെ ഉണ്ടായിരുന്ന ഒരു കോഴിമുട്ടയ്ക്ക് ഇപ്പോൾ വിപണി വില. 8.50 രൂപയാണ്.

'' ഒരു യുദ്ധം വന്നതോടെ ഗ്യാസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയതാണ്. ആ പ്രതിസന്ധി മാറി വരുന്ന സാഹചര്യത്തിലാണ് ഇരുട്ടടിയായി കോഴി ഇറച്ചിയുടെ വില വർദ്ധന. ദിനേന ലഭ്യമാവുന്ന തുച്ഛമായ ലാഭത്തിൽ നിന്ന് അടക്കടി ഉയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പിടിച്ചു നിൽക്കാൻ ഏറെ പ്രയാസപ്പെടുകയാണ് "

സലാം (ഹോട്ടൽ വ്യാപാരി)

മീനങ്ങാടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL