SignIn
Kerala Kaumudi Online
Monday, 18 May 2026 5.00 AM IST

ഉദയാസ്തമനപൂജയും ഗുരുതിയും നാളെ


പെരിന്തൽമണ്ണ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇടവമാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ചയോടനുബന്ധിച്ച് നാളെ ഉദയാസ്തമന പൂജയും ഗുരുതിയും നടക്കും. രാവിലെ 5.30ന് ആചാര്യവരണം , ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ തുടങ്ങും. ഏഴിന് സമ്പൂർണ്ണ നാരായണീയ സമൂഹ പാരായണം , 10 ന് കലശാഭിഷേകം, 10.30ന് പുറത്തേക്കെഴുന്നള്ളിപ്പ്., ഗുരുതി തർപ്പണം, 11 ന് പൂമൂടൽ, 11.30ന് ശ്രീഭൂതബലി, 12ന് പ്രസാദ ഊട്ട് എന്നിവയും നടക്കും. വൈകിട്ട് ഭഗവതി സേവ, അത്താഴ പൂജ എന്നിവയോടെ സമാപിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണ മുരാരി ഭട്ട് തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL