പെരിന്തൽമണ്ണ: പാതായ്ക്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിലെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 18 ാം വാർഡിലെ ഫ്ളാറ്റ് സമുച്ചയത്തിലെ 200ലധികം വരുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാതായ്ക്കര മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണവും അവാർഡ് ദാനവും നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് നിർവഹിച്ചു. മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ കുന്നത്ത് സലാം, താണിയൻ അസീസ്, അസ്‌കർ, റിയാസ്, പ്രസാദ്, ശിഹാബ്, സിദ്ദിഖ് റഷീദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |