SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

പരിശോധന

d
D

വണ്ടൂർ : പോരൂർ പഞ്ചായത്തിൽ ഹെൽത്ത് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന . പോരൂർ ഗ്രാമപഞ്ചായത്ത്, പോരൂർ കുടുംബാരോഗ്യ കേന്ദ്രം, വണ്ടൂർ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്‌മെന്റ് മുതലായവയാണ് സംയുക്തമായി പരിശോധന നടത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഗുണനിലവാര പരിശോധന നടത്താതെയുള്ള വെള്ളം ഉപയോഗിച്ച് ജ്യൂസും മറ്റു ശീതള പാനീയങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
പോരൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഖിൽ, കുടുബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അമൃത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജാഫർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL