പെരിന്തൽമണ്ണ: എസ്.എഫ്.ഐ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃക കൺസഷൻ കാർഡ് വിതരണോദ്ഘാടനം പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. സ്‌നേഹ നിർവ്വഹിച്ചു. എസ്.എഫ്.ഐ പെരിന്തൽമണ്ണ ഏരിയ പ്രസിഡന്റ് സിനാൻ കെ.പി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി യദുകൃഷ്ണൻ പരിപാടിക്ക് ഔദ്യോഗികമായി സ്വാഗതം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ബസ് യാത്രകളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കാർഡുകൾ വലിയ രീതിയിൽ സഹായകരമാകുമെന്നും സംഘടന വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |