താനൂർ : താനാളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. മുതിർന്ന കർഷകൻ കക്കോടി മൊയ്തീൻകുട്ടി ഹാജിക്ക് പച്ചക്കറി കിറ്റ് നൽകി പ്രസിഡൻ്റ് വി.പി.ഒ. അസ്ഗർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിയ ചെയർമാൻമാരായ കുഞ്ഞിപ്പ തെയ്യമ്പാടി, കെ. സൽമത്ത് , അംഗം ടി.പി. മൊഹിയുദ്ദീൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എസ്. സഹദേവൻ, കൃഷി ഓഫീസർ ഡോ: പി. ശില്പ, വെറ്റിനറി സർജൻ ഡോ: എൻ നസ്രീൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |