മലപ്പുറം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.ദാമോദരന്റെ ദർശനത്തെ ആസ്പദമാക്കി ദ്വിദിന സെമിനാറിന് നാളെ കാട്ടുങ്ങൽ റീജൻസി കൺവെൻഷൻ സെന്ററിൽ തുടക്കമാവും. രാവിലെ 10ന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം ഡോ. ബാലചന്ദ്ര കാംഗോ ഉദ്ഘാടനം ചെയ്യും. ദാമോദരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ പി.പി.സുനീർ എം.പി അദ്ധ്യക്ഷത വഹിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിറ്റംഗം എം.സ്വരാജ്, ദാമോദരന്റെ പുത്രി കെ.പി.ഉഷ, ട്രസ്റ്റ് സെക്രട്ടറി അജിത്ത് കൊളാടി, ആലങ്കോട് ലീലാകൃഷ്ണൻ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ.കൃഷ്ണദാസ്, കൺവീനർ അഡ്വ. പി.പി.ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.ടി.ഷറഫുദ്ധീൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |