കോട്ടക്കൽ : സംസ്‌കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ ' നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുത്തനത്താണി ലേണേഴ്സ് കോളേജിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. രമേശ് ആതവനാട് അദ്ധ്യക്ഷത വഹിച്ചു. അൻവർ കടലായി, കെ.പി മറിയാമു, രാജൻ കാരയാട്, ഷഫീഖ് ആയപ്പള്ളി, സി.രാജേഷ്, യാഹു കോലിശ്ശേരി, വിനോദ് കുറുമ്പത്തൂർ, സലിം മേൽപത്തൂർ, പ്രവീൺ കുറുമ്പത്തൂർ, റഹ്മാൻ ചോറ്റൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |