കാളികാവ്: കേരളത്തിലുൾപ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ(ഇ.എസ്.എ) മാറ്റം വരുത്താതെ കേന്ദ്രം വീണ്ടും പശ്ചിമഘട്ട സംരക്ഷത്തിനുള്ള കരട് വിജ്ഞാപനമിറക്കി. കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുന്ന പട്ടികയിൽ മലപ്പുറത്തെ 11 വില്ലേജുകളുമുണ്ട്. അമരമ്പലം,അകമ്പാടം,ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം,കുറുമ്പലങ്ങോട്,ചോക്കാട്,കാളികാവ്,പോത്തുകല്ല്,കരുവാരകുണ്ട് എന്നീ വില്ലേജുകളാണ് ജില്ലയിൽ ഇ.എസ്.എ പരിധിയിൽ വരുന്നത്
2013ലെ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് 2014 മുതൽ ഏഴാമത്തെ തവണയാണ് വിജ്ഞാപനം പുതുക്കുന്നത്.
സംസ്ഥാനത്ത് 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കായിട്ടുള്ളത്. തോട്ടങ്ങൾ ,കൃഷിഭൂമികൾ,ജനവാസ കേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കി സംരക്ഷിത വനമേഖലയെ മാത്രം ഇ. എസ്.എയിൽ ഉൾപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
സംരക്ഷിത വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലവും പരിസ്ഥിതി ലോല മേഖലയായാണ് കരട് വിജ്ഞാപനത്തിൽ കണക്കാക്കുന്നത് .
പണിയാവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |