SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

ഉരുൾ പൊട്ടൽ ഭീതി മാറി താമസിക്കാതെ ആദിവാസികൾ


കാ​ളി​കാ​വ്: ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഭീ​തി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​അ​ട​ക്കാ​ക്കു​ണ്ട് ​പ​ട്ടാ​ണി​ ​ത​രി​ശ് ​ആ​ദി​വാ​സി​ ​ന​ഗ​റി​ലെ​ ​കു​ടും​ബ​ങ്ങ​ൾ​ ​മാ​റി​ ​താ​മ​സി​ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ചു.വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​പു​ഴ​ ​ഭി​ത്തി​ ​ഇ​ടി​യു​മോ​ ​എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ​കു​ടും​ബ​ങ്ങ​ൾ.
ആ​ദി​വാ​സി​ ​മാ​തി​യു​ടെ​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​വ​ലി​യ​ ​ഗ​ർ​ത്തം​ ​രൂ​പ​പ്പെ​ട്ടു.പു​ഴ​യോ​ട് ​ചേ​ർ​ന്നു​ള്ള​ ​വീ​ടി​ന്റെ​ ​മു​ന്നി​ലു​ള്ളഗ​ർ​ത്ത​ത്തി​ലൂ​ടെ​ ​വെ​ള്ള​മി​റ​ങ്ങി​ ​പു​ഴ​​ഭി​ത്തി​യി​ടി​ഞ്ഞാ​ൽ​ ​വീ​ട് ​ത​ക​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ഇ​തു​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കു​ടും​ബ​ത്തോ​ട് ​മാ​റി​താ​മ​സി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ത​യ്യാ​റാ​യി​ല്ല.
എ​ല്ലാ​കാ​ല​ത്തും​ ​അ​തി​വ​ർ​ഷ​മു​ണ്ടാ​വു​മ്പോ​ൾ​ ​ഇ​വി​ടെ​യു​ള്ള​ ​പ​ത്തോ​ളം​ ​കൂ​ടും​ബ​ങ്ങ​ളെ​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​സ്‌​കൂ​ളി​ലേ​ക്ക് ​മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​ണ് ​ചെ​യ്യാ​റു​ള്ള​ത്.​ ​ഇത് ഒട്ടേ​റെ​ ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​പ്ര​യാ​സ​ങ്ങ​ളും​ ​ഉ​ണ്ടാ​ക്കു​ന്നതിനാലാണ് മാ​റാ​ൻ​ ​ആ​ദി​വാ​സി​ക​ൾ​ ​കൂ​ട്ടാ​ക്കാ​ത്ത​ത്.
ഇ​വ​രു​ടെ​ ​വീ​ടു​ക​ൾ​ക്ക് ​മു​ന്നൂ​റ് ​മീ​റ്റ​റി​ന​പ്പു​റ​ത്ത് ​എ​ഴു​പ​തേ​ക്ക​ർ​ ​റോ​ഡി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഗ​താ​ഗ​തം​ ​ത​ട​സ്സ​പ്പെ​ടു​ക​യും​ ​ചെ​യ്തി​രു​ന്നു.​വീ​ടു​ക​ളു​ടെ​ ​സു​ര​ക്ഷ​ക്കു​വേ​ണ്ടി​ ​നി​ർ​മ്മി​ച്ച​ ​പു​ഴ​ ​ഭി​ത്തി​യി​ടി​ഞ്ഞാ​ലും​ ​വീ​ടു​ക​ൾ​ക്ക് ​നാ​ശം​ ​വ​രാ​നി​ട​യാ​കും.

ഭീതിയിൽ

ഇ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​വീ​ടി​നു​ ​തൊ​ട്ട​ടു​ത്ത് ​കു​ത്തൊ​ഴു​ക്കു​ള്ള​ ​പു​ഴ​യും​ ​വീ​ടി​നു​ ​മു​ക​ളി​ൽ​ ​ഉ​രു​ൾ​​പൊ​ട്ട​ൽ​ ​ഭീ​തി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പു​ല്ല​ങ്കോ​ട​ൻ​ ​മ​ല​യു​മാ​ണ്.​

ര​ണ്ടി​ന്റെ​യും​ ​ഇ​ട​യി​ൽ അ​മ്പ​ത് ​മീ​റ്റ​റോ​ളം​ ​വ​രു​ന്ന​ ​സ്ഥ​ല​ത്താ​ണ് ​കു​ടും​ബ​ങ്ങ​ൾ​ ​ക​ഴി​യു​ന്ന​ത്.മാ​ത്ര​വു​മ​ല്ല​ ​ഇ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​വീ​ടു​ക​ൾ​ ​പ​ല​തും​ ​ജീ​ർ​ണ്ണി​ച്ച​വ​യാ​ണ്.

പു​റ​ത്ത് ​നി​ന്ന് ​ഇ​വ​രു​ടെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാ​ൻ​ ​പു​ഴ​ക്ക് ​കു​റു​കെ​ ​പ​ഴ​ക്കം​ ​ചെ​ന്ന​ ​ഒ​രു​ ​കോ​ൺ​ക്രീ​റ്റ് ​ന​ട​പ്പാ​ല​മാ​ണ്.​ഇ​ത് ​ത​ക​ർ​ന്നാ​ൽ​ ​വ​ർ​ഷ​കാ​ല​ത്ത് ​പു​റ​ത്ത് ​ക​ട​ക്കാ​നാ​വി​ല്ല.

അ​തീ​വ​ ​അ​പ​ക​ടാ​വ​സ്ഥ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഈ​ ​സ്ഥ​ല​ത്ത് ​താ​മ​സി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ളെ​ ​സു​ര​ക്ഷി​ത​മാ​യ​ ​സ്ഥ​ല​ത്തേ​ക്ക് ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​ണ് ​ഏറ്റവും അനുയോജ്യ ​മാ​ർ​ഗ്ഗം.

എ​ല്ലാ​ ​വ​ർ​ഷ​വും​ ​ ​കൂ​ട്ട​ത്തോ​ടെ​ ​ആ​ട്ടി​തെ​ളി​ക്കു​ന്ന​ ​പ​രി​പാ​ടി​ക്ക് ​ഇ​നി​ ​ഞങ്ങളില്ല
​അ​യ്യ​പ്പ​ൻ,​ പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL