
ചെർപ്പുളശേരി: മാരായമംഗലം ഖാസി മുഹമ്മദ് മുസ്ലിയാർ എജുക്കേഷണൽ ആൻഡ് കൾച്ചറൽ കോംപ്ലസിന്റെ (കെ.എം.ഇ.സിസി) 12-ാം വാർഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് മജ്ലിസുന്നൂറും ഇശ്ഖ് മജിലിസും നടന്നു. മുനീർ വാഫി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. സി.എച്ച് ബാവ ഹുദവി പറപ്പൂർ ദുആക്ക് നേതൃത്വം നൽകി. മരക്കാർ മാരായമംഗലം, കുഞ്ഞുമുഹമ്മദ് ഫൈസി, ഷമീർ ദാരിമി എന്നിവർ സംസാരിച്ചു. പി.സക്കീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. അബൂബക്കർ സിദ്ദീഖ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ഇശ്ഖ് മജ്ലിസിന് അൻവർ അലി ഹുദവി നേതൃത്വം നൽകി. എം.പി അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
