SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.03 PM IST

കൊല്ലപ്പുര കത്തിനശിച്ചു

kollappura
എം.സ്വാമിനാഥൻ പൂർണമായി കത്തിനശിച്ച തന്റെ കൊല്ലപ്പുരയുടെ മുന്നിൽ.

മുതലമട: തൃശൂർ പൊള്ളാച്ചി അന്തർസംസ്ഥാന പാതയോരത്തെ കൊല്ലപ്പുര കത്തിനശിച്ചു. കുറ്റിപ്പാടം സ്വദേശി എം.സ്വാമിനാഥന്റെ(67) പതിറ്റാണ്ടുകൾ പഴക്കമുള്ള കൊല്ലപ്പുരയാണ് പൂർണമായി കത്തി നശിച്ചത്. സ്വാമിനാഥന്റെ കുടുംബം പാരമ്പര്യമായി കൊല്ലപ്പണി നടത്തിയിരുന്നത് ഇവിടെയാണ്. രോഗബാധിതനായ സ്വാമിനാഥന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണിത്. നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വെയിലിൽ ചുട്ടുപഴുത്തു നിന്നിരുന്ന ഓല മേഞ്ഞ കൊല്ലപ്പുര പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. തൊട്ടടുത്ത ഹസനാർ കുട്ടിയുടെ വീടിന്റെ ജനാല ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വലിയചള്ള ജമാത്ത് പള്ളിയുടെ മദ്രസ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ മേൽപ്പുരയിലെ പ്ലാസ്റ്റിക് മഴ വെള്ളപാത്തികളും കത്തിനശിച്ചു. വൈദ്യുതി ലൈനിൽ നിന്നും മദ്രസ കെട്ടിടത്തിലേക്കുള്ള സർവ്വീസ് വയറുകളും തീകത്തി ഉരുകിനശിച്ചു. ആകെ ഒന്നരലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സർക്കാർ സഹായം ലഭ്യമാക്കണമെന്നാണ് അപേക്ഷയെന്ന് എം.സ്വാമിനാഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL