SignIn
Kerala Kaumudi Online
Friday, 05 June 2026 5.45 AM IST

കോളേജിൽ മൂർഖൻ

cobra
snake

പാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ലൈബ്രറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കോളേജ് ലൈബ്രറിയിലെ അലമാരക്കുള്ളിൽ പുസ്തകങ്ങൾക്കിടയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാൻ വന്ന വിദ്യാർത്ഥികൾ അലമാരയിലെ പുസ്തകങ്ങൾക്കിടയിൽ അനക്കം കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് കോളേജ് അധികൃതർ സർപ്പ വൊളണ്ടിയറെ വിളിച്ചു വരുത്തുകയായിരുന്നു. സർപ്പ വൊളണ്ടിയർ അനൂപ് ലൈബ്രറിയിൽ കയറി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL