മണ്ണാർക്കാട്: നഗരസഭാ പരിധിയിലെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിന് ജൂൺ 17ന് ഉച്ചയ്ക്ക് രണ്ടിന് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. നഗരസഭാ ചെയർപേഴ്സൺ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ, മണ്ണാർക്കാട് താലൂക്കാശുപത്രി സൂപ്രണ്ട്, അലനലൂർ സാമൂഹിക കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടന പ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ആശാ പ്രവർത്തകർ, ഓട്ടോ/ട്രേഡ് യൂണിയൻ, വ്യാപാര വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |