പാലക്കാട്: 2025-26 അദ്ധ്യയന വർഷം മികച്ച വിജയം കൈവരിച്ച വിമുക്ത ഭടന്മാരുടെ മക്കൾക്ക് നൽകുന്ന ഒറ്റത്തവണ ടോപ് സ്‌കോറർ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ1/എ പ്ലസ് ലഭിച്ചവർക്കും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസുകളിൽ അഡീഷണൽ വിഷയം ഒഴികെ ആകെ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കുമാണ് അർഹത. 'സർവീസ് പ്ലസ്' ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖേന ജൂലായ് 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ ജൈനിമേട്ടിൽ പ്രവർത്തിക്കുന്ന ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കും. ഫോൺ: 04912971633.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |