പട്ടാമ്പി: എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയുടെയും പട്ടാമ്പി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിതേഷ് മൊഴിക്കുന്നം അദ്ധ്യക്ഷനായി. ഡോ.പി.രജന ക്യാമ്പിന് നേതൃത്വം നൽകി. നഗരസഭാ കൗൺസിലർമാരായ ടി.പി.ഉസ്മാൻ, സുലൈഖ നിസാർ, പി.സാദിഖ്, സി.പി.അബ്ദുൽ സജാദ്, വി.ഷംസീന, എം.പി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |