ശ്രീകൃഷ്ണപുരം: ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശ്രീകൃഷ്ണപുരത്ത് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പരിധിയിലെ 1233 കന്നുകാലികൾക്ക് ജൂലായ് 13 നകം വീടുകളിലെത്തി കുത്തിവെയ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. കുത്തിവെയ്പ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.അരവിന്ദാക്ഷൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സീനിയർ വെറ്റിനറി സർജ്ജൻ ഡോ.ആഷ മെറീന കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ സി.ഓമന, എ.എൻ.ദൃശ്യ, പി.രജനി, വി.ഗിരിജ, ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ കൃഷ്ണദാസ്, കേശവൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |