SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.20 AM IST

മലമ്പാമ്പിനെ പിടികൂടി

snake
മുതലമട കരിപ്പാലിച്ചള്ളയിലെ തെങ്ങിൻ തോട്ടത്തിൽ നിന്ന് കൊല്ലങ്കോട് ആർ.ആർ.ടി സംഘം പിടികൂടിയ മലമ്പാമ്പ്.

മുതലമട: ഗ്രാമപഞ്ചായത്തിലെ വലിയച്ചള്ളയിലെ കരിപാലിച്ചള്ളയിലെ തെങ്ങിൻ തോട്ടത്തിൽ നിന്ന് ഭീമൻ മലമ്പാമ്പിനെ വനംവകുപ്പ് ആർ.ആർ.ടി സംഘം പിടികൂടി. തെങ്ങിൻ തോട്ടത്തിൽ തൊഴിലാളികൾ വിറകു വെട്ടുന്നതിനിടെയാണ് മലമ്പാമ്പിനെ കണ്ടത്. ഉടൻ കൊല്ലങ്കോട് ഫോറസ്റ്റ് ഓഫീസിലും ആർ.ആർ.ടി സംഘത്തെയും അറിയിച്ചു. മഹേഷ്, നീതു, സുനിൽ, പ്രകാശ്, രാജേന്ദ്രൻ, സനോജ് എന്നിവരടങ്ങുന്ന ആർ.ആർ.ടി സംഘമാണ് ഏഴടിയിലധികം നീളമുള്ള പാമ്പിനെ പിടികൂടിയത്. പാമ്പിനെ നെല്ലിയാമ്പതിയിലെ ഉൾവനത്തിൽ വിട്ടയക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. തുടർച്ചയായി നാലാം തവണയാണ് മുതലമടയിൽ മലമ്പാമ്പിനെ പിടികൂടുന്നത്. കെ.ഫൈസൽ, വി.പി.നിജാമുദീൻ, പഞ്ചായത്തംഗം വി.പി.ജാഫർ തുടങ്ങിയവരും നാട്ടുകാരും മലമ്പാമ്പിനെ പിടികൂടുന്നതിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL