SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

സ്‌കൂൾ അഡോപ്ഷൻ

uvakshethra
യുവക്ഷേത്ര കോളേജ് ഐക്യുഎസിയുടെ നേതൃത്വത്തിൽ ആനക്കൽ ട്രൈബൽ സ്‌കൂളുമായി ചേർന്ന് നടത്തിയ സ്‌കൂൾ അഡോപ്ഷൻ പ്രോഗ്രാമിൽ നിന്ന്.

മുണ്ടൂർ: യുവക്ഷേത്ര കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ ആനക്കൽ ട്രൈബൽ സ്‌കൂളുമായി ചേർന്ന് നടത്തിയ സ്‌കൂൾ അഡോപ്ഷൻ പ്രോഗ്രാം വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെയും ഉച്ചഭക്ഷണ പദ്ധതിക്കായുള്ള പ്ലെയിറ്റിന്റേയും വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്‌കൂൾ എച്ച്.എം കെ.കവിത അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിദ്യാധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി ടി.എസ്.ശ്രീജ സ്വാഗതവും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL