
മരുതറോഡ്: മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റു വേല ചന്തയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി ഓഫീസർ വി.അലക്സി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ അശോകൻ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി സെക്രട്ടറിമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് തെങ്ങിൻതൈ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |