പാലക്കാട്: വായന മാസാചരണത്തിന്റെയും തുല്യത രജിസ്‌ട്രേഷൻ കാമ്പയിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പ്രേരക്മാർ എന്നിവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എൻ.സരിത ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.ഷീലാദേവി അദ്ധ്യക്ഷയാകും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബി.രാജു വായന സന്ദേശം നൽകും. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ എം.രാമൻകുട്ടി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിമൽരാജ് 4, 7, തുല്യത പരീക്ഷ സാമഗ്രികൾ വിതരണം ചെയ്യും. സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.വി.പാർവതി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |