SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

കരിയർ ഗൈഡൻസ്

career
കരിയർ ഗൈഡൻസ് ക്ലാസും അനുമോദനവും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഉപരിപഠനസാദ്ധ്യതകളെക്കുറിച്ചും പുതിയ കാലത്തെ തൊഴിൽ മേഖലകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി പറമ്പിക്കുളത്ത് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആസ്പിറന്റ് ലേർണിംഗ് അക്കാദമി ട്രെയിനർമാരായ അബ്ദു റഹിമാൻ അൻവർ, അശ്വതി, കരിയർ ഗൈഡൻസ് പരിശീലകൻ അബ്ദുൾ റഹ്മാൻ, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ പ്രിയങ്ക എന്നിവർ ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. മുതലമട സി.ഡി.എസ് ചെയർപേഴ്സൺ ജി.അരുണ അദ്ധ്യക്ഷയായി. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ ജി.ജിജിൻ, വാർഡ് മെമ്പർ മണികണ്ഠൻ, സി.ഡി.എസ് മെമ്പർ സിന്ധു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.അനുരാധ്, കെ.ആർ.ഗീത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL