വാളയാർ: ലോറിയിടിച്ച് ബസ് വെയിറ്റിംഗ് ഷെഡ് തകർന്നു. വാളയാർ ഡാം റോഡിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡാണ് കഴിഞ്ഞ ദിവസം രാത്രി ലോറിയിടിച്ച് തകർന്ന് വീണത്. രാത്രി സമയമായതിനാൽ വെയിറ്റിംഗ് ഷെഡിൽ ആരും ഇല്ലാതിരുന്നത് കൊണ്ട് ആളപായം ഒഴിവായി. വാളയാറിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു ഈ വെയിറ്റിംഗ് ഷെഡ്. തകർന്ന വെയിറ്റിംഗ് ഷെഡിന്റെ സ്ഥാനത്ത് പഞ്ചായത്ത് പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |