SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.56 AM IST

സി.ബി.ഐ അന്വേഷിക്കണം

mala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ പിരിച്ചുവിട്ട് കേസ് സി​ ബി ഐക്ക് കൈമാറണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. എസ് ഐ ടിയ്ക്ക് നാളിതുവരെ തൊണ്ടി മുതൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ചെയർമാൻ പ്രൊഫ.എൻ.രാജശേഖരൻനായർ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള , പ്രൊഫ.ഹരിദാസ്, മുക്കമ്പലമൂട് രാധാകൃഷ്ണൻ, പരവൂർ ഉണ്ണികൃഷ്ണൻനായർ, തിരുപ്പൂർ മുരളി, അറുമാനൂർ ഉണ്ണികൃഷ്ണൻ ,എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL