
പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദം (പി.ജി), ബി.എഡ് ഏകജാലക പ്രവേശനങ്ങളുടെ ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ഫീസ് ഒടുക്കാത്തവർക്കും ഈ മാസം 17 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനർക്രമീകരിക്കാനും 17 വരെ അവസരമുണ്ടായിരിക്കും. കൂടാതെ, പേര്, തിരിച്ചറിയൽ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ, സംവരണ വിഭാഗം എന്നിവയൊഴികെ മറ്റു വിവരങ്ങൾ തിരുത്താനും സാധിക്കും. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്ക് ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും 'കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ' വഴി അവസരമുണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |