
പത്തനംതിട്ട : ബി.ജെ.പി എസ്.സി മോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി സ്മൃതിദിനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാസെക്രട്ടറി സലിംകുമാർ കല്ലേലി അനുസ്മരണ പ്രഭാഷണം നടത്തി. എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാധാകൃഷ്ണൻ, രാജ് കുമാർ കുരമ്പാല, പ്രകാശ് കൊടുമൺ, സജീവ് കടമ്പനാട്, അജയകുമാർ തണ്ണിത്തോട്, ചന്ദ്രശേഖരൻ, പ്രഭ കൊടുമൺ, രമേശ് നിലക്കൽ, തങ്കമ്മ രാജൻ, വിശ്വൻ പന്തളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |