SignIn
Kerala Kaumudi Online
Friday, 19 June 2026 5.08 AM IST

സെൻസസ് ബോധവൽക്കരണം

census

റാന്നി : സെൻസസുമായി ബന്ധപ്പെട്ട് സെൽഫ് എന്യൂമറേഷൻ പ്രക്രിയയെപ്പറ്റി ബോധ വൽക്കരണം നടത്തുന്നതിന് എം.എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ട‌ു വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി. ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും താലൂക്ക് സെൻസസ് ചാർജ് ഓഫീസും ചേർന്നാണ് ക്ലാസ് നടത്തിയത്. റാന്നി ഭൂരേഖ തഹസിൽദാർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അദ്ധ്യക്ഷനായി. സെൻസസ് ട്രെയ്ന‌ർ ആശാദേവി ക്ലാസെടുത്തു. ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ പി.കെ.ജലജ, പി.കെ.സാജു, ജിബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL