SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.16 AM IST

വികസന സമിതി യോഗം

meeting

പത്തനംതിട്ട: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാതല പട്ടികജാതി പട്ടികവർഗ വികസനസമിതി യോഗത്തിൽ സി.വി ശാന്തകുമാർ എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ എ.നിസാമുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ജൂലി സാബു ഓലിക്കൽ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ സുനിൽ സേവ്യർ എന്നിവർ പങ്കെടുത്തു. അംബേദ്കർ സ്വാശ്രയ ഗ്രാമം, അംബേദ്കർ സെറ്റിൽമെന്റ്, എസ്.സി കോർപ്പസ് ഫണ്ട്, വിജ്ഞാനവാടി, സ്പിൽ ഓവർ പദ്ധതി, ഭക്ഷ്യസഹായപദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL