
പത്തനംതിട്ട: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന് നടക്കും. അഞ്ചു വയസ്സിൽ താഴെയുള്ള 47742 കുട്ടികൾക്ക് ജില്ലയിൽ വാക്സിൻ നൽകും. 967 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മൊബൈൽ ബൂത്തുകൾ, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകൾ എന്നിവ വഴി വാക്സിൻ നൽകും. ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനായി മൊബൈൽ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |