SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

തൊഴിലാളികൾ മറ്റുമേഖലകളിലേക്ക്, പകിട്ട് നഷ്ടമായി സ്വർണപ്പണി

15

ചെങ്ങന്നൂർ : അണയാത്ത തീനാളത്തിന് മുന്നിൽ ഉരുകിയൊലിക്കുന്ന തങ്കത്തിലും തീഷ്ണമാണ് സ്വർണപ്പണി​ക്കാരന്റെ മനം. ഏറ്റവും മൂല്യമുള്ള ലോഹത്തി​നായി​ പണി​യെടുത്തവർ ഇന്ന് ജീവി​ക്കാൻ വകയി​ല്ലാത്തവരായി​ മാറി​യി​രി​ക്കുന്നു. പരമ്പരാഗത സ്വർണപ്പണിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതത്തി​ൽ സ്വർണ്ണത്തി​ന്റെ പകി​ട്ടൊന്നുമി​ല്ല. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും വൻകിട കോർപ്പറേറ്റ് ജുവല്ലറികളുടെ കടന്നുകയറ്റവും മൂലം പരമ്പരാഗത സ്വർണപ്പണി മേഖല തകർച്ചയി​ലാണ്.

മെഷീൻ നിർമിത ആഭരണങ്ങൾ വ്യാപകമായത് പരമ്പരാഗത തൊഴി​ലാളി​കളുടെ അവസരം നഷ്ടമാക്കി​. വി​വി​ധ ഡി​സൈനുകളി​ൽ ആഭരണങ്ങൾ വി​പണി​യി​ൽ എത്തി​യപ്പോൾ പരമ്പരാഗത ആഭരണങ്ങൾക്ക് ആവശ്യക്കാരും കുറഞ്ഞു. ഒരു കാലത്ത് 40ൽ അധി​കം ജീവനക്കാരുണ്ടായി​രുന്ന സ്വർണ്ണക്കടകൾ ഇന്ന് പ്രതാപം നഷ്ടമായ അവസ്ഥയാണ്. പലയി​ടത്തും ഉടമമാത്രമാണുള്ളത്. പണി​ ഇല്ലാതായതോടെ തൊഴി​ലാളി​കൾ മറ്റുമേഖലയി​ലേക്കും കടന്നു. സ്വർണപ്പണി​ നി​റുത്തി​ മീൻകച്ചവടത്തി​ന് ഇറങ്ങി​യവർ വരെ നാട്ടി​ലുണ്ട്.

പരി​ഗണനയി​ല്ല, അവഗണന മാത്രം

കേന്ദ്രസർക്കാരിന്റെ വിശ്വകർമയോജന ഉൾപ്പടെയുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ പരമ്പരാഗത തൊഴിലാളികളിലേക്ക് എത്തുന്നില്ലായെന്ന് പരാതികളുണ്ട്. സ്വർണപ്പണിയെ സർക്കാർ ഔദ്യോഗിക തൊഴിലായി അംഗീകരിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. തൊഴിലാളി സംഘടനകൾ അംഗത്വഫീസ് ഈടാക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിനായി കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല.

പരമ്പരാഗത തൊഴിൽ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സഹായപാക്കേജുകളും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

തിരിച്ചടികൾ

1. സ്വർണാഭരണ നിർമ്മാണമേഖലയിലെ കുത്തക വ്യാപാരികളുടെയും

ജുവല്ലറി ശൃംഖലകളുടെയും കടന്നുകയറ്റം.

2. അനധികൃത സ്വർണവിൽപ്പനയും വൻകിട സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകളോട് മത്സരിക്കാൻ ശേഷിയില്ലാത്തതും.

3. സാമ്പത്തിക അനിശ്ചിതത്വവും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിച്ച്

പ്രാദേശിക വിപണിയെ തകർക്കൽ.

സർക്കാർ അംഗീകാരവും ക്ഷേമപദ്ധതികളും പെൻഷനും ഉറപ്പാക്കി ഈ

പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കണം.

രാജേഷ് ബാബു

(പരമ്പരാഗത സ്വർണപ്പണിക്കാരൻ)

ഇപ്പോൾ പുതിയ ജോലികൾ വളരെ കുറവാണ്. റിപ്പയറിംഗ് വർക്കുകൾ മാത്രമാണ് ലഭിക്കുന്നത്. ചില ദിവസങ്ങളിൽ ഒരു വരുമാനവും ഉണ്ടാകാറില്ല. സ്വർണാഭരണ തൊഴിൽ മേഖല പൂർണമായും തകർച്ചയിലാണ്.

അശ്വാസ്
(സ്വർണത്തൊഴിലാളി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL