SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

മോഷണക്കേസിൽ യുവാക്കൾ അറസ്റ്റിൽ 

jithin
ജിതിൻ

തിരുവല്ല : മനയ്ക്കച്ചിറ, നന്നൂർ, കവിയൂർ പ്രദേശങ്ങളിൽ മോഷണം നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ അറസ്റ്റിലായി. നന്നൂർ സ്വദേശി ജിതിൻ (23), തിരുമൂലപുരം സ്വദേശി അനന്ദു (21) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മേഖലയിൽ നിരവധി വീടുകളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തിലെ കുട്ടികൾ ഉൾപ്പെടെ നാലുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ മുമ്പ് മയക്കുമരുന്ന് വിൽപ്പന കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL