
പത്തനംതിട്ട : സർക്കാർ നടപ്പാക്കിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് കാരണം നഷ്ടത്തിലായ സ്വകാര്യ ബസുകൾ എട്ടിന് പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ പണിമുടക്കും. രാവിലെ 10ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് കളക്ടറേറ്റിലേക്ക് ബസുടമകളും ജീവനക്കാരും പ്രതിഷേധ മാർച്ച് നടത്തും.
സംയുക്ത ട്രേഡ് യൂണിയനുകളുടെയും ബസുടമകളുടെയും യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു അദ്ധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു നേതാക്കളായ കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, ബസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.മനു, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.എസ്.രഘുനാഥ്, പ്രസിഡന്റ് പി.എസ്.ശശി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.കെ.ഗോപി, ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിഡന്റ് ആർ.ഷാജികുമാർ, വൈസ് പ്രസിഡന്റുമാരായ പി.പ്രമോദ് കുമാർ, പി.ആർ.ലിജു മംഗലത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ജോൺ മാത്യു, എസ്.ഷിജു, ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികളായ വേണു കെ.നായർ, ഷാനവാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |